Site iconSite icon Janayugom Online

മലയാളം ഇനി ഭരണഭാഷ; ഗവർണർ ബില്ലിൽ ഒപ്പുവെച്ചു

കേരളത്തിന്റെ ഔദ്യോഗിക ഭരണഭാഷയായി മലയാളത്തെ പ്രഖ്യാപിച്ചുകൊണ്ടുള്ള മലയാള ഭാഷാ ബില്ലിൽ(2025) ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിട്ടു. ഇതോടെ സംസ്ഥാനത്തെ കോടതി നടപടികളും സർക്കാർ ഉത്തരവുകളും പൂർണ്ണമായും മലയാളത്തിലായിരിക്കും. ദീർഘനാളത്തെ ചർച്ചകൾക്കും സാംസ്കാരിക നായകരുടെ ആവശ്യങ്ങൾക്കും ശേഷമാണ് ഈ ചരിത്രപരമായ തീരുമാനം നടപ്പിലാകുന്നത്. പുതിയ നിയമപ്രകാരം കേരളത്തിലെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം പഠനം നിർബന്ധമാക്കിയിട്ടുണ്ട്. മലയാളത്തെ ഔദ്യോഗിക ഭരണഭാഷയാക്കുന്നതിലൂടെ ഭരണനിർവ്വഹണം സാധാരണക്കാർക്ക് കൂടുതൽ സുതാര്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Exit mobile version