Site iconSite icon Janayugom Online

ബെഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവം; അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസ്

ബെംഗളൂരുവിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച്  പ്രതികൾ പിടിയിലായി. ആദിൽ, സുഹൈൽ, കെവിൻ, ആൽബിൻ, ശ്രീജു എന്നിവരാണ് പിടിയിലായത്. ഇവരും മലയാളി വിദ്യാർത്ഥികളാണ്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആദിത്യ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റത്.

ബെഗളൂരുവിലെ ആചാര്യ നഴ്സിംഗ് കോളജിലാണ് സംഭവം. കോളജിലെ ഓണാഘോഷ പരിപാടികൾക്കിടെ അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായത്. തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും ആദിത്യക്ക് പരിക്കേൽക്കുകയുമായിരുന്നു. വയറിന് കുത്തേറ്റ ആദിത്യയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

Exit mobile version