ഓണാഘോഷത്തിനിടെ ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ആക്രമണത്തിന് പിന്നിൽ മലയാളികളാണെന്ന സൂചന പൊലീസിന് ലഭിച്ചതായാണ് വിവരം. കോളേജിലെ ചില പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംഘര്‍ത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിയായ എറണാകുളം സ്വദേശി ആദിത്യനാണ് കുത്തേറ്റത്. ഗുരുതര പരിക്കുകളോടെ ആദിത്യൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ഓണാഘോഷത്തിനിടെ ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

