ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ മലയാളികളും; തട്ടി കൊണ്ടുപോയത് പത്ത് കപ്പൽ ജീവനക്കാരെ
ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്തുനിന്നു കാമറൂണിലേക്കു പോകുന്നതിനിടെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ മലയാളികളും.
കാസർകോട് കോട്ടിക്കുളം ഗോപാൽപേട്ടയിലെ രജീന്ദ്രൻ ഭാർഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ചുപേരും മൂന്ന് വിദേശികളുമടക്കം 10 കപ്പൽജീവനക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. രജീന്ദ്രൻ ഇപ്പോൾ പനയാൽ അമ്പങ്ങാട്ടാണ് താമസം. മാർച്ച് 17നു രാത്രി കപ്പൽ റാഞ്ചിയതായാണ് പാനമയിലെ വിറ്റൂ റിവർ കപ്പൽ കമ്പനി രജീന്ദ്രന്റെ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായ മേരിടെക് ടാങ്കർ മാനേജ്മെന്റിന്റെ ചരക്കുമായി പോകുകയായിരുന്നു ചരക്കുകപ്പൽ.