Site iconSite icon Janayugom Online

പിവി അൻവറിനെ തൃണമൂൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മമതാ ബാനർജി

നിലമ്പൂർ തെരഞ്ഞെടുപ്പിൽ പിവി അൻവറിനെ തൃണമൂൽ കോൺഗ്രസ്സിൻറെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് മമതാ ബാനർജി.മമതാ ബാനർജിയുടെ ആശിർവാദത്തോടെയാണ് അൻവർ തൃണമൂൾ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് പാർട്ടി ദേശീയ നേതൃത്വം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്ന് രാവിലയാണ് നിലമ്പൂരിൽ മത്സരിക്കുമെന്ന് അൻവർ പത്ര സമ്മേളനത്തിലൂടെ അറിയിച്ചത്. തിങ്കളാഴ്ച നാമ നിർദേശ പത്രിക സമർപ്പിക്കുമെന്നും വ്യക്തമാക്കി.

സ്ഥാനാർത്ഥിത്വം തൃണമൂൽ കോൺഗ്രസ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അൻവർ പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. 

Exit mobile version