മാമി തിരോധാനക്കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് പിന്നാലെ കാണാതായ ഡ്രൈവറേയും ഭാര്യയെയും ഗുരുവായൂരിൽ വച്ച് കണ്ടെത്തി. ഡ്രൈവർ രഞ്ചിത്തിനെയും ഭാര്യ തുഷാരയെയുമാണ് കണ്ടെത്തിയത്. ഇന്ന് തന്നെ ഇരുവരെയും നാട്ടിലെത്തിക്കും. ഇന്ന് മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ തൻറെ കുടുംബം തകർന്നാൽ എല്ലാവർക്കും സമാധാനം കിട്ടുമെന്ന് രഞ്ചിത്ത് ശബ്ദ സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുവായൂരിൽ നിന്ന് രഞ്ചിത്തിനെ കസ്റ്റഡിയിലെടുത്തത്. മനസമാധാനം ലഭിക്കാനാണ് ഗുരുവായൂർ പോയതെന്നും രഞ്ചിത്ത് പറഞ്ഞു.
കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ്ദ് ആട്ടൂരിൻറെ ഡ്രൈവറായിരുന്നു രഞ്ചിത്ത്.