Site iconSite icon Janayugom Online

പൂനെയില്‍ റോഡില്‍ യുവതിയെ ആക്രമണത്തിനിരയാക്കിയ ആളും ഭാര്യും പിടിയില്‍

പൂനെയില്‍ ഇന്നലെ രണ്ട് കുട്ടികളുമായി സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ആക്രമണത്തിനിരയാക്കിയ വയോധികനെയും ഭാര്യയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.തനിക്ക് ഓവര്‍ ടേക്ക് ചെയ്യാന്‍ സ്ഥലം നല്‍കാതിരുന്നതിനെത്തുടര്‍ന്ന്  സ്വപ്നില്‍ കേക്റെ എന്നയാള്‍ യുവതിയെ മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും രണ്ട് തവണ മര്‍ദ്ദിക്കുകയും ചെയ്തതോടെ ഇവരുടെ മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാകുകയായിരുന്നു.മര്‍ദ്ദനത്തിനിരയായ ഡിജിറ്റല്‍ ക്രിയേറ്റര്‍ കൂടിയായ ജെര്‍ലിന്‍ ഡി സില്‍വ എന്ന യുവതി തന്‍റെ ദുരനുഭവം പങ്ക് വച്ചുകൊണ്ട് വീഡിയോ ഇട്ടതോടെയാണ് സ്വപ്നില്‍ കേക്റെയ്ക്ക് എതിരെ കേസെടുത്തത്.

താന്‍ പാഷന്‍ ബാനര്‍ ലിങ്ക് റോഡിലൂടെ തന്‍റെ രണ്ട് കുട്ടികളുമായി സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നുവെന്നും കേക്രേ കാറില്‍ അമിത വേഗത്തില്‍  2 കിലോ മീറ്ററോളം തനിക്ക് പുറകെ വന്നുവെന്നും ജെര്‍ലിന്‍ പറയുന്നു.അവര്‍ തന്‍റെ സ്കൂട്ടര്‍ റോഡിന്‍റെ ഇടത് ഭാഗത്തേക്ക് മാറ്റിയെന്നും എന്നാല്‍ കേക്രേ ഓവര്‍ടേക്ക് ചെയ്ത് സ്കൂട്ടറിന് മുന്നിലേക്ക് വരികയായിരുന്നുവെന്നും ജെര്‍ലിന്‍ പറയുന്നു.അയാള്‍ വളരെയധികം ദേഷ്യത്തോടെ കാറില്‍ നിന്നും ഇറങ്ങി വരികയും തന്നെ രണ്ട് തവണ അടിക്കുകയും മുടിയില്‍ കുത്തിപ്പിടിക്കകുയും ചെയ്തു.എന്നോടൊപ്പം 2 കുട്ടികള്‍ ഉണ്ടായിരുന്നു.അവരെ അയാള്‍ ഗൗനിച്ചതേയില്ല.എന്ത് സുരക്ഷയാണ് ഈ നഗരത്തിലുള്ളത്??എന്ത്കൊണ്ടാണ് ആളുകള്‍ ഇത്തരത്തില്‍ ഭ്രാന്തന്മാരെപ്പോലെ ഇടപെടുന്നത്??എന്നോടൊപ്പം 2 കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു.എന്തും സംഭവിക്കാമായിരുന്നു.ഒരു സ്ത്രീയാണ് എന്നെ സഹായിച്ചതെന്നും മൂക്കിലും വായിലും രക്തസ്രാവവുമായി യുവതി വീഡിയോയില്‍ പറഞ്ഞു.

Eng­lish Summary;Man and wife arrest­ed for assault­ing young woman on road in Pune

you may also like this video

Exit mobile version