Site icon Janayugom Online

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി കൊക്കയാര്‍ കൂട്ടിക്കല്‍ സ്വദേശി കെജെ നിസാമുദ്ദീന്‍ ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച മാതാവിനും സഹോദരനുമൊപ്പം ബസില്‍ എരുമേലി സ്റ്റാന്‍ഡില്‍ ഇറങ്ങിയ പെണ്‍കുട്ടി മാതാവിനോട് വഴക്കിട്ട് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്നു.
മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെരുവന്താനം കൊടികുത്തി ചെറുപാറയിലെ വീട്ടില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. യുവാവിന്റെ സുഹൃത്തിന്റെ വീടാണിത്.
പെണ്‍കുട്ടിയെ ഇയാള്‍ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

Eng­lish sum­ma­ry; Man arrest­ed for molest­ing minor girl

You may also like this video;

Exit mobile version