Site iconSite icon Janayugom Online

വാര്‍ത്തകളെ അശ്ലീല കത്തുകളാക്കി മാധ്യമപ്രവര്‍ത്തയ്ക്ക് അയച്ചത് നാലുവര്‍ഷം; 75 കാരന്‍ ഒടുവില്‍ പിടിയിലായി

letterletter

കഴിഞ്ഞ നാലു വർഷമായി മാധ്യമപ്രവർത്തകയ്ക്ക് അശ്ലില കത്ത് അയച്ചിരുന്ന വയോധികനെ എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്, ധോണി പയറ്റാംകുന്ന് രാജഗോപാലി (75) നെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ
മാധ്യമപ്രവർത്തക എഴുതുന്ന വാർത്തകളെ ആധാരമാക്കി ഇയാൾ അശ്ലില കത്തുകൾ അയച്ചതിനെ തുടർന്ന് മാധ്യമപ്രവർത്തക നൽകിയ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. എറണാകുളം നോർത്ത് പ്രൻസിപ്പൽ സബ് ഇൻസ്പെക്ടർ ടി എസ് രതീഷിന്റെ മേൽനോട്ടത്തിൽ സബ്ബ് ഇൻസ്പെക്ടർ പി. ജി സന്തോഷ്കുമാർ സിപിഒ രജീന്ദ്രൻ എന്നിവരടങ്ങിയ പൊലീസ് സംഘം പാലക്കാട് പ്രതി താമസിക്കുന്ന ലോഡ്ജിലെത്തിയാണ് അറസ്റ്റ് ചെയ്യത്. 

Eng­lish Sum­ma­ry: man arrest­ed for send­ing abu­sive let­ter to media person

You may also like this video

Exit mobile version