കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞുകൊടുത്തയാൾ പൊലീസ് പിടിയിൽ. നടങ്കാവ് സ്വദേശി അക്ഷയ് എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്നും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. ജയിൽ കോമ്പൌണ്ടിലേക്ക് കയറിയ അക്ഷയ് ഫോൺ എറിഞ്ഞു കൊടുക്കുന്നത് വാർഡന്മാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞുകൊടുത്തയാൾ പിടിയിൽ; പുകയില ഉത്പന്നങ്ങളും പിടികൂടി

