Site icon Janayugom Online

കണ്ണൂരില്‍ ഡെലിവെറി ചെയ്യാനെത്തിയ യുവാവ് വീട്ടമ്മയെ പീ ഡിപ്പിച്ച് പണം തട്ടിയെടുത്തു: പരാതിയില്‍ അറസ്റ്റ്

raped

കണ്ണൂര്‍ തലശേരിയിൽ ഡെലിവെറി ചെയ്യാനെത്തിയ യുവാവ് വീട്ടമ്മയെ ബലാ ത്സംഗം ചെയ്തു. സംഭവത്തില്‍ തലശ്ശേരി കീഴൂർ സ്വദേശി അവുക്കുഴിയിൽ വീട്ടിൽ നിയാസിനെ (28) അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

നഗരത്തിലെ ഐസ്‌ക്രീം പാർലർ ജീവനക്കാരനായ പ്രതി ഓർഡർ വീട്ടിൽ കൊടുക്കുന്നതിനിടെ യുവതിയെ പീഡിപ്പിക്കുകയും, വിവരം പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. സ്വർണ്ണവും സ്ഥലവും പണയം വച്ചാണ് യുവതി ഇയാൾക്ക് പണം നൽകിയത്. തുടര്‍ന്നാണ് വീട്ടമ്മ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. നിയാസിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Exit mobile version