Site iconSite icon Janayugom Online

ആചാരപ്പെരുമയിൽ മങ്ങാട്ട് ഭട്ടതിരിയുടെ ആറന്മുള യാത്ര 2ന്

കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം അനൂപ് നാരായണ ഭട്ടതിരി രണ്ടിന് ചുരുളൻ വള്ളത്തിൽ ആറന്മുളയ്ക് യാത്ര പുറപ്പെടും. കുമാരനല്ലൂർ മങ്ങാട്ടുകടവിൽ നിന്ന് 2ന് രാവിലെ 11.45ന് യാത്ര പുറപ്പെടും. മങ്ങാട്ട് ഇല്ലത്തിനു സമീപത്തുള്ള തോട്ടിലൂടെ മീനച്ചിലാർവഴി വേമ്പനാട്ട് കായലിലൂടെ സഞ്ചരിച്ച് പമ്പ വഴി കാട്ടൂരിലെത്തും. ഉത്രാട സന്ധ്യയ്ക് കാട്ടൂർ മഹാവിഷ്‌ണു ക്ഷേത്രക്കടവിൽനിന്ന് ഓണവിഭവങ്ങളും ദീപവുമായി തിരുവോണത്തോണി പുറപ്പെടും. കാട്ടൂരിൽനിന്നു 18 കരക്കാരുടെ പ്രതിനിധികൾകൂടി തോണിയിൽ ഉണ്ടാകും. കുമാരനല്ലൂരിൽനിന്നുള്ള വള്ളം അകമ്പടിയായി മാറും. സെപ്റ്റംബർ 5ന് തിരുവോണനാളിൽ പുലർച്ചെ ആറന്മുള മധുകടവിൽ തോണിയെത്തും. തിരുവോണത്തോണിയിൽ എത്തിക്കുന്ന വിഭവങ്ങൾകൂടി ചേർത്താണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ തിരുവോണസദ്യ ഒരുക്കുന്നത്.

Exit mobile version