Site iconSite icon Janayugom Online

പൂജപ്പുര, സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട മണികണ്ഠൻ എന്ന പ്രതിയെ തമിഴ്നാട് മധുരയിൽ നിന്നും പിടികൂടി

prathiprathi

പൂജപ്പുര, സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട മണികണ്ഠൻ എന്ന പ്രതിയെ തമിഴ്നാട് മധുരയിൽ നിന്നും പിടികൂടി. ബുധനാഴ്ച്ച പുലർച്ചെ പൂജപ്പുര സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിൽ പണിക്കിറക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ഇതേത്തുടർന്നു പ്രതിയെ പിടി കൂടുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലെ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ അനിൽരാജ് , അർജുൻ എസ് എൽ, കിരൺ സി.എസ്, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ അർജ്ജുൻ മോഹൻ എന്നീ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

ഈ സംഘം കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി പ്രതിയെ കണ്ടെത്തുന്നതിനായി കേരളത്തിലെയും തമിഴ്നാടിലെയും വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തിവരികയായിരുന്നു. ഇടുക്കി സ്വദേശിയായ പ്രതി പോകാനിടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലൂടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് അൽഷാൻ്റെ നേതൃത്വത്തിൽ ഡെപ്യുട്ടി പ്രിസൺ ഓഫീസർമാരായ രഞ്ജുനാഥ് , സന്തോഷ് പെരളി, സുധീർ, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ സുജിത്ത് എസ്, അരുൺ രാജ് ഡി, രാഹുൽ, രാജേഷ്, അരുൺ എന്നീ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കുകയും മൂന്നു സംഘങ്ങളായി തിരിഞ്ഞ് പരിശോധന ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു. 

തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനക്കൊടുവിൽ മധുരയിൽ നിന്നുമാണ് ജയിൽ ജീവനക്കാരുടെ പ്രത്യേക സംഘം പ്രതിയെ പിടികൂടിയത്. അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ അനിൽരാജ് , അർജുൻ എസ് എൽ, കിരൺ സി.എസ്, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ അർജ്ജുൻ മോഹൻ എന്നീ ഉദ്യോഗസ്ഥരുൾപ്പെട്ട സംഘം കഴിഞ്ഞ ഏഴു ദിവസങ്ങളിലായി നടത്തിയ പരിശോധനകളാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. അന്വേഷണത്തിന്റെ ഭാഗമായി ഈ സംഘം നൂറിലധികം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. 

Exit mobile version