മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതി നിയോഗിച്ച വനിത മുന്‍ ജഡ്ജിമാര്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന് മേല്‍ കോടതി ഇന്ന് ഉത്തരവ് ഇറക്കിയേക്കും.
ആധാര്‍ രേഖകള്‍,ഇരകള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ മൂന്ന് റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്. നഷ്ടപരിഹാരം ഉയര്‍ത്തണമെന്നും വീടുകള്‍ നഷ്ടമായ നിരവധി പേര്‍ക്ക് രേഖകള്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ സമിതിയുടെ പ്രവര്‍ത്തനത്തിനായുള്ള അടിസ്ഥാന സൗകര്യ സംബന്ധിച്ചുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
English Summary:Manipur Rebellion; The Supreme Court will consider the petitions today
You may also like this video