Site icon Janayugom Online

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എഎപി കൗൺസിലർമാരെ ബിജെപി വേട്ടയാടാൻ ശ്രമിക്കുകയാണെന്ന് മനീഷ് സിസോദിയ

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എഎപി കൗൺസിലർമാരെ ബിജെപി വേട്ടയാടാൻ ശ്രമിക്കുകയാണെന്ന് എഎപിനേതാവും, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് അത്തരം ഫോൺ കോളുകൾ വരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.എംസിഡി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 134 സീറ്റുകളുമായി വിജയിക്കുകയും മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിയുടെ 15 വർഷത്തെ ഭരണം അവസാനിപ്പിക്കുകയും 250 സീറ്റുകളുണ്ടായാരുന്ന കോൺഗ്രസിനെ വെറും ഒമ്പത് സീറ്റുകളായി ചുരുക്കുകയും ചെയ്തതിന് പിന്നാലെയാണ് എഎപി നേതാവിന്‍റെ ആരോപണം.

എക്‌സിറ്റ് പോളുകളിൽ വൻ പരാജയം ഏറ്റുവാങ്ങുമെന്ന് പ്രവചിച്ച ബിജെപി 104 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു.തങ്ങളുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് ഫോൺ കോളുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നതായി സിസോദിയ പറഞ്ഞു. 

ഞങ്ങളുടെ കൗൺസിലർമാരാരും വിൽക്കപ്പെടില്ല. ഞങ്ങളുടെ എല്ലാ കൗൺസിലർമാരോടും അവർക്ക് ഒരു ഫോൺ കോൾ വരുകയോ ആരെങ്കിലും അവരെ കാണാൻ വരികയോ ചെയ്താൽ അവർ ആ കോളുകളും മീറ്റിംഗുകളും റെക്കോർഡ് ചെയ്യണമെന്ന് ഞങ്ങൾ പറഞ്ഞിട്ടുള്ളതായി സിസോദിയ ട്വീറ്റ് ചെയ്തിരിക്കുന്നു.

Eng­lish Summary:
Man­ish Siso­dia says BJP is try­ing to poach new­ly elect­ed AAP councillors

You may also like this video:

Exit mobile version