മഞ്ചേരി നഗരസഭ കൗൺസിലർ അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാമത്തെ പ്രതിയും പിടിയിൽ. മുഖ്യപ്രതി ഷുഹൈബ് (28) എന്ന കൊച്ചു ആണ് പിടിയിലായത്. നെല്ലിക്കുത്ത് സ്വദേശിയായ ഷുഹൈബിനെ തമിഴ് നാട്ടിൽ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിൽ വ്യാഴാഴ്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് കസ്റ്റടിയിലുള്ളത്.
മുസ്ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാർഡ് മെമ്പറുമായ അബ്ദുൽ ജലീലിനെ മഞ്ചേരി പയ്യനാട് വെച്ച് വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. തലയിലും, നെറ്റിയിലും മുറിവേറ്റ അബ്ദുൾ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മരണം സംഭവിച്ചത്.
English Summary:Manjeri Municipal Councilor murdered; The main accused has been arrested
You may also like this video