Site iconSite icon Janayugom Online

മണ്ണഞ്ചേരി കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

മണ്ണഞ്ചേരി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. കേസില്‍ പ്രതികൾക്ക് താമസവും, മറ്റ് സൗകര്യങ്ങളും ചെയ്തുകൊടുത്ത തൃശ്ശൂർ ജില്ലയിൽ കലൂർ വില്ലേജിൽ തൃക്കൂർ പഞ്ചായത്തിലെ കല്ലൻ കുന്നേൽ വീട്ടിൽ തങ്കപ്പൻ മകൻ സുരേഷ് എന്ന് വിളിക്കുന്ന സുധീഷ് (49), തൃക്കൂർ പഞ്ചായത്ത് മംഗലത്ത് വീട് ഉണ്ണികൃഷ്ണൻ മകൻ ഉമേഷ്(27) എന്നിവരെ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇതോടെ ഷാൻ വധകേസ്സുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം 12 ആയി.

ENGLISH SUMMARY:Mannancherry mur­der; Two more arrested
You may also like this video

Exit mobile version