സംസ്ഥാനത്ത് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി യാര്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കിയ്. തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി, മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് ഉള്‍പ്പടെ നിരവധി ട്രെയിനുള്‍ റദ്ദാക്കിയതായി റയില്‍വേ അധികൃതര്‍ അറിയിച്ചു.
മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് , ലോകമാന്യതിലക്- കൊച്ചുവേളി എക്സ്പ്രസ് തുടങ്ങിയവ ഭാഗികമായും റദ്ദാക്കി. നിലമ്പൂര്‍ റോഡ്- കോട്ടയം ഇന്റര്‍സിറ്റി എക്സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയോടും. ചണ്ഡിഗഢ്- കൊച്ചുവേളി സമ്പര്‍ക്കക്രാന്തി എക്സ്പ്രസ് ഞായറാഴ്ച ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കും.
പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍
കൊല്ലം- കന്യാകുമാരി മെമു എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
കൊച്ചുവേളി- നാഗര്‍കോവില്‍ എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
നിലമ്പൂര്‍— കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
കൊച്ചുവേളി- ലോകമാന്യതിക് ഗരീബ് രഥ് എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
എസ്.എം.വി.ടി ബെംഗളൂരു- കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ്
മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്
തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി
കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ്
നാഗര്‍കോവില്‍— കൊല്ലം എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
പുനലൂര്‍— നാഗര്‍കോവില്‍ എക്സ്പ്രസ്
കന്യാകുമാരി- പുനലൂര്‍ എക്സ്പ്രസ്
എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (തിരിച്ചുള്ള സര്‍വീസും)
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസ് (തിരിച്ചും) ആലപ്പുഴയ്ക്കും ഷൊര്‍ണ്ണൂരിനുമിടയക്ക് റദ്ദാക്കി.
മംഗളൂരു- നാഗര്‍കോവില്‍ (തിരിച്ചും) പരശുറാം എക്സ്പ്രസ് ഷൊര്‍ണ്ണൂരിനും നാഗര്‍കോവിലിനും ഇടയ്ക്ക് റദ്ദാക്കി.
ലോകമാന്യതിലക്- കൊച്ചുവേളി എക്സ്പ്രസ് തൃശൂരിനും കൊച്ചുവേളിക്കും ഇടയില്‍ റദ്ദാക്കി.
ഷൊര്‍ണ്ണൂര്‍ ജങ്ഷന്‍— തിരുവനന്തപുരം (തിരിച്ചും) വേണാട് എക്സ്പ്രസ് ഷൊര്‍ണ്ണൂരിനും എറണാകുളം ജങ്ഷനുമിടയില്‍ റദ്ദാക്കി.
തിരുവനന്തപുരം കോഴിക്കോട് (തിരിച്ചും) ജനശതാബ്ദി എക്സ്പ്രസ് ആലുവയ്ക്കും കോഴിക്കോടിനുമിടയില്‍ റദ്ദാക്കി.
കണ്ണൂര്‍— എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ഷൊര്‍ണ്ണൂരിനും എറണാകുളം ജങ്ഷനുമിടയില്‍ റദ്ദാക്കി.
ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് തൃശൂരിനും എറണാകുളത്തിനുമിടയില്‍ റദ്ദാക്കി.
ഒമ്പതാം തീയതി യാത്ര ആരംഭിച്ച ചണ്ഡിഗഢ്- കൊച്ചുവേളി സമ്പര്‍ക്കക്രാന്തി എക്സ്പ്രസ് ഞായറാഴ്ച ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കും.
കൊച്ചുവേളി- പോര്‍ബന്തര്‍ സൂപ്പര്‍ഫാസ്റ്റ് എറണാകുളം ജങ്ഷനില്‍നിന്ന് യാത്ര തുടങ്ങും.
തൃച്ചി- തിരുവനന്തപുരം ഇന്റര്‍സിറ്റി തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം- തൃച്ചി ഇന്‍ര്‍സിറ്റി തിരുനെല്‍വേലിയില്‍നിന്നാകും ആരംഭിക്കുക.
ഗുരുവായൂര്‍— തിരുവനന്തപുരം ഇന്‍ര്‍സിറ്റി കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
കൊച്ചുവേളി- ഗോരഖ്പൂര്‍ രപ്തിസാഗര്‍ എറണാകുളം ജങ്ഷനില്‍നിന്നാകും തുടങ്ങുക.
തിരുവനന്തപുരം- ലോകമാന്യതിലക് എക്സ്പ്രസ് വര്‍ക്കലയില്‍ നിന്നാണ് തുടങ്ങുക.
തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി കൊല്ലത്തുനിന്നാകും യാത്ര തുടങ്ങുക.
ചെന്നൈ- തിരുവനന്തപുരം മെയില്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര കൊല്ലത്തുനിന്നാകും തുടങ്ങുക.
ചെന്നൈ എഗ്മോര്‍— കൊല്ലം അനന്തപുരി എക്സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര തിരുവനന്തപുരത്തുനിന്ന് തുടങ്ങും.
ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് വര്‍ക്കലയില്‍ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര വര്‍ക്കലയില്‍നിന്ന് തുടങ്ങും.
മംഗളൂരു- തിരുവനന്തപുരം മലബാര്‍ കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് കഴക്കൂട്ടത്തുനിന്ന് യാത്ര തുടങ്ങും.
മൈസൂര്‍— കൊച്ചുവേളി എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
ഗർഡർ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. നിലവില്‍ ഒരു ട്രാക്കിലൂടെയാണ് ട്രെയിനുകൾ കടത്തിവിടുന്നത്. ദീർഘദൂര ട്രെയിനുകൾ ഒഴികെ ഉള്ളവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകൾ പലതും റദ്ദാക്കി.
കാലപഴക്കത്തെ തുടര്‍ന്നാണ് ഗർഡറുകൾ മാറ്റി സ്ഥാപ്പിക്കുന്നത് .തിങ്കളാഴ്ചയോടെ ട്രെയിൻ ഗതാഗതം പൂർണതോതിലാകുമെന്നും അധികൃതര്‍ അറിയിച്ചു.
English Summary: Many trains in the state will not run today; Services are cancelled
You may also like this video