Site iconSite icon Janayugom Online

ജാർഖണ്ഡിൽ മാവോയിസ്റ്റ് ബോംബാക്രമണം; ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു, സിആർപിഎഫ് ജവാന് പരിക്ക്

ജാർഖണ്ഡിലെ ഒരു കുന്നിൻ പ്രദേശത്ത് മാവോയിസ്റ്റുകൾ നടത്തിയ ബോംബാക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും, ഒരു സിആർപിഎഫ് ജവാന് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്തെ കുന്നിൻ പ്രദേശമായ ചൈബാസയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി ഉപകരണം പൊട്ടിത്തെറിച്ച് സുനിൽ ധാൻ എന്ന പൊലീസുകാരന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. സിആർപിഎഫിൻറെ കോബ്ര യൂണിറ്റിലെ വിഷ്ണു സൈനിക്കും പരിക്കേറ്റിരുന്നു.

തുടർന്ന് ഇരുവരെയും ചികിത്സക്കായി ഹെലികോപ്പ്റ്ററിൽ സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഗുരുതര പരിക്കേറ്റ സുനിൽ ധാൻ മരണപ്പെടുകയായിരുന്നു. 

Exit mobile version