Site iconSite icon Janayugom Online

ജാർഖണ്ഡിൽ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജാർഖണ്ഡിലെ ചൈബാസയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിനെ വെടിവച്ചു കൊന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 10 ലക്ഷം രൂപയാണ് ഇയാളുടെ തലയ്ക്ക് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. അമിത് ഹസ്ദ എന്ന ആപ്തനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സൂപ്രണ്ട് പരസ് റാണ പറഞ്ഞു. ഒരു എസ്എൽആർ റൈഫിൾ, സ്ഫോടകവസ്തുക്കൾ, മറ്റ് ആയുധങ്ങൾ എന്നിവയും സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു. ഏറ്റുമുട്ടലിനെത്തുടർന്ന്, മറ്റ് മാവോയിസ്റ്റ് ഒളിത്താവളങ്ങൾ കണ്ടെത്തുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ വനമേഖലയിലുടനീളം വിപുലമായ തിരച്ചിൽ നടത്തി.

Exit mobile version