Site iconSite icon Janayugom Online

സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകി; രണ്ടുപേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിമൂർത്തി അമ്പലത്തിനടുത്തുള്ള കടവിൽ വെച്ച് കഞ്ചാവ് നൽകി വലിപ്പിച്ചതിന് പൂച്ചാക്കൽകുളങ്ങര വെളിവീട്ടിൽ ആദിത്യൻ ( 18), പാണാവളളി അടിച്ചീനികർത്തിൽ വീട്ടിൽ അഭിജിത്ത് ( 25) എന്നിവരെയാണ് പൂച്ചാക്കൽ പോലീസ് പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ച വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് സംശയം തോന്നിയതിനെ തുടർന്ന് വിദ്യാർത്ഥികളോട് ചോദിച്ചപ്പോഴാണ് കഞ്ചാവ് ഉപയോഗിച്ചെന്ന് മനസ്സിലാക്കിയത്. തുടർന്ന് മാതാപിതാക്കൾ പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പൂച്ചാക്കൽ പോലീസ് ഇൻസ്പെക്ടർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയ പ്രതികളെ പിടി കൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Exit mobile version