Site iconSite icon Janayugom Online

കൊച്ചിയിലെ കൂട്ട ആത്മഹത്യ: ഓണ്‍ലൈന്‍ ആപ്പിനെതിരെ കേസ്

happyhappy

കൊച്ചി കടമക്കുടിയില്‍ കുടുംബം കൂട്ട ആത്മഹത്യചെയ്ത സംഭവത്തില്‍ ഓൺലൈൻ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഓൺലൈൻ ആപ്പായ ഹാപ്പി വാലറ്റിനെതിരെ മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് വരാപ്പുഴ പൊലീസ് കേസെടുത്തത്.
ഹാപ്പി വാലറ്റ് എന്ന ആപ്പില്‍ നിന്ന് ഇവര്‍ വായ്പ കൈപ്പറ്റിയിരുന്നു. തിരിച്ചടവ് വൈകിയതിനെത്തുടര്‍ന്ന് സംഘം ഇവരെ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം പരാതിയില്‍ പറയുന്നു. 

ചൊവ്വാഴ്ച പുലർച്ചെയാണ് കടമക്കുടി മാടശ്ശേരി വീട്ടിൽ നിജോയെയും ഭാര്യ ശിൽപയെയും ഏഴും അഞ്ചും വയസുള്ള മക്കളായ എയ്ബൽ, ആരോൺ എന്നിവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുറിയിൽ കണ്ടെടുത്ത ആതമഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. 

ശിൽപയെടുത്ത വായ്പയിൽ 9300 രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ച് നിജോയുടെ ബന്ധുവിന് ഓൺലൈൻ ആപ്പുകാർ സന്ദേശമയച്ചിരുന്നു. അടച്ചുതീർക്കാനുള്ള തുക കാണിച്ചുള്ള സ്റ്റേറ്റ്‌മെന്റും ശിൽപയുടെ ചിത്രവും ഒരു ശബ്ദസന്ദേശവും ഒപ്പമയച്ചു. വിളിച്ചിട്ട് ശിൽപ ഫോൺ എടുക്കുന്നില്ലെന്നും പണം ഉടൻ തന്നെ അടച്ചില്ലെങ്കിൽ ശിൽപയുടെ മോർഫ് ചെയ്ത നഗ്നചിത്രം ശിൽപയുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അയച്ചുനൽകുമെന്നും ആപ്പ് അധികൃതര്‍ ഭീഷണപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. 

Eng­lish Sum­ma­ry: Mass sui­cide in Kochi: Case against online app

You may also like this video

Exit mobile version