Site iconSite icon Janayugom Online

കൊല്ലത്ത് വന്‍ ലഹരി വേട്ട: 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

കൊല്ലം നഗരത്തില്‍ വന്‍ ലഹരി വേട്ട. 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. കൊല്ലം വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ഏകദേശം 50ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിയിലായതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ലഹരി വസ്തുക്കള്‍ വാഹനത്തില്‍ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലഹരി വസ്തുക്കളുമായെത്തിയ വാഹനം നിർനത്താതെ കടന്നുപോയി. വാഹനം അമിത വേഗതയിലായിരുന്നു. പൊലീസ് വാഹനം പിന്തുടർന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹനം ആനന്ദവല്ലീശ്വരം ഭാ​ഗത്ത് ഒരു ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഒരാളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിൽ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു. 

Exit mobile version