Site iconSite icon Janayugom Online

ആന്ധ്രപ്രദേശിലെ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനം; 8 പേർ മരിച്ചു

ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സ്ത്രീകളടക്കം 8 പേർ മരിക്കുകയും 7 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എം ചന്ദ്രബാബുനായിഡു നടുക്കം രേഖപ്പെടുത്തി. 

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മറ്റ് വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആഭ്യന്തരമന്ത്രി വി അനിത പറഞ്ഞു. 

പരിക്കേറ്റവർക്ക് മികച്ച ലഭ്യമാക്കാൻ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിക്കും മറ്റ് ജില്ലാ അധികൃതർക്കും നിർദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി. 

ഉച്ചയ്ക്ക് 12.45ഓടെയാണ് സ്ഫോടനമുണ്ടായത്. അഗ്നിശമന സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. 

മുഖ്യമന്ത്രി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version