Site iconSite icon Janayugom Online

തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം; ഇരുന്നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചതായി സൂചന

തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപമുള്ള ബൈക്ക് പാർക്കിങ് ഏരിയയിലാണ് ഇന്ന് രാവിലെ 6.30യോടെ തീപിടുത്തമുണ്ടായത്. പാർക്ക് ചെയ്തിരുന്ന ഇരുന്നൂറിലേറെ ബൈക്കുകളിൽ പലതും കത്തിനശിച്ചതായാണ് സൂചന.
തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്തായാണ് തീപിടിച്ചത്.

 

ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. പാർക്കിങ് ഏരിയയിലെ മരങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ തീ ഇതുവരെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.

Exit mobile version