ഡല്‍ഹിയിലെ രോഹിണിയില്‍ ജൂഗി എന്ന ചേരി പ്രദേശത്തു വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിലവില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീപ്പൊള്ളലേറ്റ രണ്ട് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയതായി വെസ്റ്റ് സോണ്‍ ചീഫ് ഫയര്‍ ഓഫീസര്‍ എംകെ ചതോപാദ്യ പറഞ്ഞു.
തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇന്നലെ രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇന്നലെ താപനില 41.2 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

