Site iconSite icon Janayugom Online

കണ്ണിനെയും കരളിനെയും ഹൃദയത്തെയും സംരക്ഷിക്കാം; അറിയാം അവക്കാഡോയുടെ ആരോഗ്യഗുണങ്ങള്‍

അവക്കാഡോയില്‍ മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മോശം എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ സഹായിക്കുകയും കുടല്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യുന്നു. അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

അവക്കാഡോയില്‍ കണ്ണിന്റെ ആരോഗ്യത്തെയും റെറ്റിനയുടെ കോശങ്ങളെയും സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകളായ ലൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ ആരോഗ്യകരമായ കൊഴുപ്പിന്റെ അളവ് എ,ഡി,ഇ,കെ തുടങ്ങിയ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളുടെ ആഗിരണം വര്‍ധിപ്പിക്കുന്നു.അവക്കാഡോ കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നാന്‍ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി പദാര്‍ഥങ്ങളും ആന്റി ഓക്‌സിഡന്റുകളും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കുന്നു. അവക്കാഡോയില്‍ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ഇലാസ്തികതയും ദൃഡതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ‑3 ഫാറ്റി ആസിഡ് സഹായിക്കുന്നു. അതുകൊണ്ടുതന്നെ ചര്‍മ്മം കൂടുതല്‍ ചെറുപ്പമായി തോന്നും.

Exit mobile version