ലോക തൊഴിലാളി ദിനത്തിന്റെ ദീപ്തസ്മരണകളുണര്‍ത്തി സംസ്ഥാനത്തുടനീളം തൊഴിലാളികള്‍ സംഗമിച്ചു. വര്‍ഗസംഘടനയുടെ ചെമ്പതാകകള്‍ വാനിലുയര്‍ന്നു. നാടും നഗരവും മുദ്രാവാക്യമുഖരിതമായി.
എഐടിയുസിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പട്ടം പി എസ് സ്മാരകത്തില്‍ ദേശീയ വൈസ് പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്‍ പതാക ഉയര്‍ത്തി മെയ്ദിന സന്ദേശം നല്‍കി. എഐടിയുസി ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു.
English Sammury: may day celebration in kerala , kanam rajendran flag hoist in ps mandhiram

