Site icon Janayugom Online

കത്ത് നല്‍കിയിട്ടില്ല: മുഖ്യമന്ത്രിക്ക് പരാതി നല്‍കി മേയര്‍ ആര്യ രാജേന്ദ്രന്‍

വ്യാജകത്ത് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി മേയര്‍ ആര്യ രാജേന്ദ്രൻ. സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെത്തി നേതാക്കളെ കണ്ട ശേഷമാണ് മേയര്‍ സെക്രട്ടറിയേറ്റിലെത്തിയത്. ജനങ്ങളുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും കത്തിന്റെ ഉറവിടം പരിശോധിക്കണമെന്നും മേയര്‍ പ്രതികരിച്ചു.

അത്തരം ഒരു കത്ത് കൊടുക്കുന്ന ശീലം സിപിഐഎമ്മിനില്ല. ബോധപൂര്‍വമായ പ്രചരണമാണോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മേയര്‍ പറഞ്ഞു. അങ്ങനെ ഒരു കത്ത് തയ്യാറാക്കുകയോ, അത്തരം ഒരു കത്തില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ല. വിവാദത്തിന്റെ അടിസ്ഥാനത്തില്‍ സുതാര്യമായി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് നിയമനം എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നടത്താന്‍ തീരുമാനിച്ചത്. മേയര്‍ ആയി ചുമതയേറ്റടുത്തത് മുതല്‍ അപവാദ പ്രചരണങ്ങള്‍ ഒരു വിഭാഗം ആരംഭിച്ചതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴും വ്യാപക പ്രചരണം തുടരുന്നതെന്നും മേയര്‍ പറഞ്ഞു. ഗൗരവതരമായ വിഷയമായതിനാല്‍ ആണ് മുഖ്യമന്ത്രിക്ക് നേരിട്ട് തന്നെ പരാതി നല്‍കിയതെന്നും മേയര്‍ പറഞ്ഞു.

Eng­lish Sum­ma­ry: May­or Arya Rajen­dran has lodged a com­plaint with the Chief Minister
You may also like this video

Exit mobile version