കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോ എംഡിഎംഎ കടത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. മലപ്പുറം ചീക്കോട് സ്വദേശികളായ റാഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ കൈപ്പറ്റാൻ എത്തിയവരാണിവർ. കഴിഞ്ഞ ദിവസം വിദേശത്തുനിന്നെത്തിച്ച ഒരു കിലോഗ്രാം എംഡിഎംഎയുമായി യാത്രക്കാരൻ കഴിഞ്ഞ ദിവസം വിമാനത്താവളത്തിനു പുറത്ത് പൊലീസ് പിടിയിലായിരുന്നു. തൃശൂർ കൊരട്ടി പഴേക്കര വീട്ടിൽ എ. ലിഗീഷ് ആന്റണി (49) ആണ് അറസ്റ്റിലായത്. എന്നാൽ, ലിജീഷ് പിടിയിലായതറിഞ്ഞ് ഇവർ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് ഇരുവരെയും പിടികൂടിയത്.
കരിപ്പൂരിലെ എംഡിഎംഎ വേട്ട; രണ്ട് പേർ കൂടി പിടിയിൽ

