Site iconSite icon Janayugom Online

കൂട്ടുപുഴയിൽ എം ഡി എം എ വേട്ട; രണ്ടുപേർ പിടിയിൽ

കേ​ര​ള ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ പൊ​ലീ​സ് ചെ​ക്ക്‌​പോ​സ്റ്റി​ൽ വ​ൻ എം ഡി എം എ വേ​ട്ട. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 100.327ഗ്രാം ​എം ഡി എം എയു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളായ മു​ഹ​മ്മ​ദ​ലി (30), സ​ഫ്ഹാ​ൻ ബാ​ദു​ഷ (30) എ​ന്നി​വ​രാണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ന്റെ പി​ൻ​സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്. ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ഇ​രി​ട്ടി പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പിടിയിലായത്. 

Exit mobile version