
കേരള കർണാടക അതിർത്തിയായ കൂട്ടുപുഴ പൊലീസ് ചെക്ക്പോസ്റ്റിൽ വൻ എം ഡി എം എ വേട്ട. ശനിയാഴ്ച പുലർച്ചെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 100.327ഗ്രാം എം ഡി എം എയുമായി മലപ്പുറം സ്വദേശികളായ മുഹമ്മദലി (30), സഫ്ഹാൻ ബാദുഷ (30) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിന്റെ പിൻസീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.