Site iconSite icon Janayugom Online

മാളുകളും ടര്‍ഫുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന ; കോഴിക്കോട് രണ്ട് യുവാക്കൾ പിടിയിൽ

മാളുകളും ടര്‍ഫുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന രണ്ട് യുവാക്കൾ കോഴിക്കോട് പിടിയിലായി. കോഴിക്കോട് പൊക്കുന്ന് കുററിയില്‍ താഴം സ്വദേശി പള്ളിക്കണ്ടി ഹൗസില്‍ മുഹമ്മദ് ഫാരിസ്(29), കുണ്ടുങ്ങല്‍ നടയിലത്ത് പറമ്പ് കൊത്തുകല്ല് സ്വദേശി ഫാഹിസ് റഹ്‌മാന്‍(30) എന്നിവരെയാണ് സിറ്റി ഡാന്‍സാഫും കസബ പൊലീസും ചേര്‍ന്ന് പിടികൂടിയത്. പാളയം തളി ഭാഗത്ത് ലഹരി വില്പന നടത്തുന്നതിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

16 ഗ്രാം എംഡിഎംഎയും കണ്ടെത്തിയിട്ടുണ്ട്. ഫാരിസ് പെരുമണ്ണയിലും ഹാഫിസ് റഹ്‌മാന്‍ കൊമ്മേരി റേഷന്‍ കടയ്ക്ക് സമീപത്തുമാണ് ഇപ്പോള്‍ താമസിക്കുന്നത്. 2022ല്‍ എടുത്ത എക്‌സൈസ് കേസില്‍ ഫാരിസ് തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഡാന്‍സാഫ് എസ്‌ഐ മനോജ് എടയിടത്ത്, കസബ എസ്‌ഐമാരായ ജഗ്മോഹന്‍ ദത്ത്, സജിത്ത് മോന്‍, അനില്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രണ്ട് പേരെയും പിടികൂടിയത്.

Exit mobile version