മീഡിയ വൺ ചാനലിന് ലൈസൻസ് പുതുക്കി നൽകാത്തതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.
ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും എഡിറ്റർ പ്രമോദ് രാമൻ ഉൾപ്പെടെ ചാനലിലെ മൂന്ന് ജീവനക്കാരും നൽകിയ ഹർജിയിൽ ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹർജികളിലും സ്റ്റേ ആവശ്യത്തിലും അടുത്ത ചൊവ്വാഴ്ച്ച കോടതി വാദം കേൾക്കും.
ഹൈക്കോടതി വിധിയോടെ മീഡിയ വൺ ചാനൽ നിലവിൽ അടച്ച് പൂട്ടിയിരിക്കുകയാണെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടി.
മുന്നൂറിൽ അധികം ജീവനക്കാർക്ക് ശമ്പളം ഉൾപ്പെടെ നൽകുന്നത് പ്രതിസന്ധിയിലാണ്. അതിനാൽ അടിയന്തിരമായി കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
english summary; Media One broadcast ban; The Supreme Court directed the Center to produce all the files
you may also like this video;