Site iconSite icon Janayugom Online

മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

മുൻ മുഖ്യമന്ത്രിയും സിപിഐ (എം) നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പട്ടം എസ്‍യുടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ആണ് വി എസ്. കഴിഞ്ഞ മാസം 23ാം തീയതിയാണ് വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിര്‍ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്. 

Exit mobile version