Site iconSite icon Janayugom Online

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകളും നഴ്സിംഗ് കോളജുകളും യാത്ഥാർത്ഥ്യമായി; ഇത് ചരിത്ര നേട്ടമെന്ന് വീണാ ജോർജ്

കേരളത്തിൽ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകളും നഴ്സിംഗ് കോളജുകളും യാഥാർത്ഥ്യമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.  വയനാട്, കാസർകോഡ് മെഡിക്കൽ കോളജുകളിൽ നാഷണൽ കമ്മീഷൻ അനുമതി ലഭിച്ചതോടെയാണ് ഇത് സാധ്യമായത്. പത്തനംതിട്ട, ഇടുക്കി ഉൾപ്പെടെ നാല് മെഡിക്കൽ കോളജുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.  ഇതോടെ 300 എംബിബിഎസ് സീറ്റുകളിൽ സർക്കാർ ഫീസിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ  സാധിക്കും.

വയനാട്, കാസർഗോഡ് മെഡിക്കൽ കോളജുകളിലെ മറ്റ് നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് ഈ അധ്യയന വർഷം തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version