Site iconSite icon Janayugom Online

മണിപ്പൂരിലെ മെയ്തി,കുക്കി,നാഗാ വിഭാഗങ്ങളുമായി ഡൽഹിയിൽ നാളെ യോഗം

മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം,മെയ്തി,കുക്കി,നാഗാ വിഭാഗങ്ങളിലെ എംഎല്‍എമാരുമായി ആഭ്യന്തര മന്ത്രാലയത്തിന്റ മേല്‍നോട്ടത്തില്‍ ഡല്‍ഹിയില്‍ ഒരു സംയുക്ത യോഗം വിളിച്ചു.

2023 മെയിലാണ് വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഭൂരിപക്ഷ വിഭാഗമായ ഹിന്ദു മെയ്തിക്കളും ക്രിസ്ത്യന്‍ വിഭാഗമായ കുക്കി സമുദായവും തമ്മിലുള്ള പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.ഭൂമിയും പൊതു ജോലികളുമായി ബന്ധപ്പെട്ടുണ്ടായ മത്സരങ്ങളാണ് ഇവര്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകാന്‍ കാരണമായത്. 

സമാധാനത്തിലൂടെയും അനുരഞ്ചനത്തിലൂടെയും വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് യോഗത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

യോഗത്തില്‍ നാഗാ സമുദായത്തില്‍ നിന്നുള്ള 3 എംഎഎല്‍എമാര്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ മെയ്തി കുക്കി വിഭാഗങ്ങളില്‍ നിന്ന് എത്ര പേര്‍ പങ്കെടുക്കുമെന്നത് വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.

യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന എല്ലാ നാഗാ,കുക്കി-സോ,മെയ്തി എംഎല്‍എമാരെയും മന്ത്രിമാരെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തുകള്‍ വഴിയും ടെലിഫോണിലൂടെയും ക്ഷണിച്ചിട്ടുണ്ട്.

Exit mobile version