Site icon Janayugom Online

അമ്മമാര്‍ കുട്ടികളായി, കുട്ടികള്‍ അധ്യാപകരും

kuttikal

സൈബര്‍ ലോകത്തെ പുത്തന്‍ അറിവുകള്‍ അമ്മമാര്‍ക്ക് പകര്‍ന്ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍. തങ്ങള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന അമ്മമാര്‍ക്ക് മുമ്പില്‍ സെബര്‍ ലോകത്തെ വിശദമായി പരിചയപ്പെടുത്തിയ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളെ അമ്മമാരും അഭിനന്ദിച്ചു.

സൈബര്‍ സുരക്ഷയെപ്പറ്റി വാചാലരായ ”കുട്ടിയദ്ധ്യാപകര്‍”ക്ക് മുമ്പില്‍ ”അമ്മമാര്‍ കുട്ടികളായി” മാറി. അമ്മമാരുടെ സംശയങ്ങള്‍ക്ക് വളരെ ലളിതമായ രീതിയിലുള്ള വിശദീകരണവും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ നല്‍കി. പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ സാബു തോമസ്, കൈറ്റ് മാസ്റ്റേഴ്‌സായ ദിനേശ് സെബാസ്റ്റ്യന്‍, നിജോമി പി. ജോസ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ ഇവാന്‍സ് മാത്യു രഞ്ജിത്ത്, ബനഡിക്ട് ബിജു സ്‌കറിയ, എബിന്‍ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Eng­lish Sum­ma­ry: Mem­bers of Lit­tle Kites of St. Augustine’s High School, Rama­pu­ram impart new knowl­edge to mothers

You may also like this video

Exit mobile version