Site iconSite icon Janayugom Online

കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്താവവധിയും പ്രസവാവധിയും: ഉത്തരവിറങ്ങി

KUKU

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് കേരള സര്‍വകലാശാല. ഇത് സംബന്ധിച്ച് ഉത്തരവും കേരള സര്‍വകലാശാല പുറത്തിറക്കി. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന, ആർത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സർക്കാർ ഉത്തരവ് നടപ്പാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

ആറ് മാസം വരെ പ്രസവാവധിയെടുത്ത്, കോളേജിൽ പഠനം തുടരാമെന്നും ഉത്തരവിൽ പറയുന്നു. മെഡിക്കൽ രേഖകൾ പരിശോധിച്ച് പ്രിൻസിപ്പാൾമാര്‍ക്ക് തന്നെ വിദ്യാര്‍ത്ഥിനിക്ക് തുടര്‍പഠനം നടത്താൻ അനുമതി നൽകാം. ഇതിന് സര്‍വകലാശാലയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് കേരള സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകൾക്കടക്കം ബാധകമായിരിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലും ഇവ നടപ്പാക്കാനാണ് സർക്കാർ തീരുമാനം.

Eng­lish Sum­ma­ry: Men­stru­al leave and mater­ni­ty leave for women stu­dents of Ker­ala Uni­ver­si­ty: Order issued

You may also like this video

Exit mobile version