ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25ന് കേരളത്തിലെത്തും. അര്‍ജന്റീന ടീമിനൊപ്പമാണ് മെസി കേരളത്തിലെത്തുക. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 2 വരെ കേരളത്തില്‍ തുടരും. രണ്ട് സൗഹൃദ മത്സരങ്ങളില്‍ പങ്കെടുക്കും. ആരാധകര്‍ക്ക് കാണാന്‍ അവസരമൊരുക്കുമെന്ന് കായിക മന്ത്രി വി അബ്ദു റഹ്മാന്‍ അറിയിച്ചു. കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ വച്ചാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. മെസിയുടെ വരവിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.
മെസി ഒക്ടോബര്‍ 25ന് കേരളത്തില്‍

