Site iconSite icon Janayugom Online

ലോറസ് പുരസ്കാരത്തില്‍ മെസി ദ ബെസ്റ്റ്

കായികരംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം നേടി അര്‍ജന്റീനയുടെ ഫുട്ബോള്‍ താരം ലയണല്‍ മെസി. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ ലോക ചാമ്പ്യൻമാരാക്കിയ പ്രകടനമാണ് മെസിയെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. കരിയറിൽ രണ്ടാം തവണയാണ് ലയണൽ മെസി ലോറസ് പുരസ്കാരം നേടുന്നത്. ഇതോടെ രണ്ട് തവണ ലോറസ് അവാർഡ് നേടുന്ന ഒരേയൊരു ഫു­ട്ബോൾ താരമായി മെസി.

ജമൈക്കൻ സ്പ്രിന്റ് അത്‍ലീറ്റ് ഷെല്ലി ആൻ ഫ്രേസർ പ്രൈസാണ് മികച്ച വനിതാ താരം. ലോകകപ്പ് സ്വന്തമാക്കിയ അർജന്റീന ടീം മികച്ച ടീമിനുള്ള പുരസ്കാരവും സ്വന്തമാക്കി. ഖത്തർ ലോകകപ്പിൽ ഫൈനലിലെ രണ്ട് ഗോളുകൾ ഉൾപ്പെടെ ഏഴ് ഗോളുകൾ നേടിയ മെസി മൂന്ന് ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്തു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസി നേടിയിരുന്നു. ലയണൽ മെസി, കിലിയൻ എംബാപ്പെ, ടെന്നീസ് ഇതിഹാസം റാഫേൽ നദാല്‍, രണ്ട് തവണ ഫോർമുല വണ്‍ ലോക ചാമ്പ്യനായ മാക്സ് വെർസ്റ്റാപ്പൻ, എൻബി­എ താരം സ്റ്റീഫൻ കറി, മോണ്ടോ ഡു­പ്ലാന്റിസ് എന്നിവരാണ് സ്പോർട്­സ്മാ­ൻ ഓഫ് ദ ഇയർ അവാർഡി­ന് നാമനിർദേശം ചെയ്യപ്പെട്ടത്.

36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു അര്‍ജന്റീന ലോകകപ്പില്‍ കിരീടം നേടുന്നത്. ലോറസ് പുരസ്കാരം നേടുന്ന ഏക ഫുട്ബോൾ താരവും മെ­സി മാത്രമാണ്. പാരിസിലാണ് അവാർഡ് ദാന ചടങ്ങ്. ഭാര്യ അന്റോണല റൊക്കൂസോയ്‌ക്കൊപ്പമാണ് മെസി ചടങ്ങിൽ പങ്കെടുത്തത്. ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ അഞ്ചാം വർഷവും 100 മീറ്റർ സ്വർണം നേടിയ മികവാണ് മുൻ ഒളിമ്പിക് ചാമ്പ്യൻ കൂടിയായ ഷെല്ലിയെ വനിതാ വിഭാഗത്തിൽ പുരസ്കാര ജേതാവാക്കിയത്.

Eng­lish Sam­mury: Argenti­na’s foot­baller Lionel Mes­si won the Lau­reus Award

Exit mobile version