Site iconSite icon Janayugom Online

ചുട്ടുപൊള്ളി ഡല്‍ഹി; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്

രാജ്യതലസ്ഥാനം കനത്ത ചൂടില്‍. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ശരാശരി താപനിലയേക്കാള്‍ ഏഴ് ഡിഗ്രിയാണ് കൂടിയത്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ 42 ഡിഗ്രി വരെ താപനില ഉയര്‍ന്നു. വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

പല പ്രദേശങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. നരേല മേഖലയില്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സാധാരണ താപനിലയെക്കാള്‍ 10 ഡിഗ്രി കൂടുതലാണ് ഇവിടെ. ചില പ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസം ചൂടുതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Eng­lish Summary:Meteorological Depart­ment issued a warn­ing in delhi
You may also like this video

Exit mobile version