Site iconSite icon Janayugom Online

ജവാനിലെ മെട്രോ ട്രെയിൻ: ക്രെഡിറ്റ് വേണ്ടെന്ന് രാജേഷ്

jawanjawan

ഷാരൂഖ് ഖാൻ ചിത്രമായ ജവാനിൽ മെട്രോ ട്രെയിൻ സെറ്റുണ്ടാക്കിയതിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്നും എന്നാൽ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ടി മുത്തുരാജ് നിർദേശിച്ചത് പ്രകാരം മുബൈയിൽ ട്രെയിൻ നിർമ്മിക്കുന്നതിന് നിരവധി ജോലിക്കാരുടെ സഹായത്തോടെ താനാണ് മേൽനോട്ടം വഹിച്ചതെന്നും കൊടുങ്ങല്ലൂർ സ്വദേശി രാജേഷ് തൈത്തറ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചിത്രം കണ്ടപ്പോൾ താൻ മേൽനോട്ടം വഹിച്ച് നിർമ്മിച്ചു നൽകിയ മെട്രോയും മറ്റും കണ്ടതിലുള്ള സന്തോഷത്തിലാണ് ലോക്കൽ ചാനലിലും യൂട്യൂബ് വ്ലോഗർക്കും അഭിമുഖം നൽകിയത്. അതൊരിക്കലും അവകാശവാദമായിരുന്നില്ല. അതിന്റെ എല്ലാ അംഗീകാരവും പ്രൊഡക്ഷൻ ഡിസൈനർക്ക് തന്നെയാണെന്നും രാജേഷ് വ്യക്തമാക്കി. 

Eng­lish Sum­ma­ry: Metro train in Jawan: Rajesh says no credit

You may also like this video

Exit mobile version