ബേപ്പൂര്‍ ഫിഷിംങ് ഹാര്‍ബര്‍ ജംങ്ഷന് സമീപം ലോഡ്ജില്‍ മധ്.വയസ്കന്‍ കൊല്ലപ്പെട്ട നിലയില്‍. ഹാര്‍ബറില്‍ വലപ്പണിയെടുത്തിരുന്ന കൊല്ലം സ്വദേശി സോളമന്‍ (58) ആണ് ശനിയാഴ്ച മരിച്ചത്. ശനിയാഴ്ച രാവിലെ കഴുത്തറുക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടത്.
നിലവില്‍ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയുടെ മുറിയില്‍ നിന്നുമാണ് സോളമനെ മരിച്ച കണ്ടെത്തിയത്. പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് മുതലാളി മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

