Site iconSite icon Janayugom Online

പാൽ വില വർധന ഉടനെയില്ല; പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് മിൽമ

മിൽമ പാൽ വില വർധനഉടനെ ഇല്ല. മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ് മീറ്റിങ്ങിലാണ് തീരുമാനം. വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഇതിനായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. പാലിന് എത്ര വില കൂട്ടാനാകും, കർഷകരെ എങ്ങനെ സഹായിക്കാനാകും എന്നീ വിഷയങ്ങൾ സമിതി പഠിച്ച് തീരുമാനമെടുക്കും. ക്ഷീരകര്‍ഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ പരിഗണിച്ചുള്ള തീരുമാനമെടുക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.വിദഗ്ധസമിതി സാഹചര്യം പഠിക്കും. ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനൊപ്പം ഉപഭോക്താവിന്റെ അവസ്ഥയും പരിഗണിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. 

ലീറ്ററിന് നാല് രൂപ വരെ ഉയര്‍ത്തുന്ന കാര്യത്തില്‍ അന്തിമവട്ട ചര്‍ച്ചയായെങ്കിലും സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം പാല്‍വില വര്‍ധനയില്‍ നിന്നും തല്‍ക്കാലം മാറിനില്‍ക്കാന്‍ മില്‍മയെ നിര്‍ബന്ധിതമാക്കി. കര്‍ണാടകയിലും, തമിഴ്‌നാട്ടിലും പാല്‍വില താരതമ്യേന കുറഞ്ഞ് നില്‍ക്കുന്നതും പ്രതിസന്ധി വരുത്തുമെന്ന അഭിപ്രായമുയര്‍ന്നു. മൂന്ന് മേഖല യൂണിയനുകളും പാല്‍വില കൂട്ടുന്ന കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും സാഹചര്യം കൃത്യമായി പഠിച്ച ശേഷം മാത്രം തീരുമാനമെന്ന നിര്‍ദേശം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. ലിറ്ററിന് നാല് രൂപ വരെ ഉയര്‍ത്തുന്ന കാര്യത്തില്‍ അന്തിമവട്ട ചര്‍ച്ചയായെങ്കിലും സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം പാല്‍വില വര്‍ധനയില്‍ നിന്നും തല്‍ക്കാലം മാറിനില്‍ക്കാന്‍ മില്‍മയെ നിര്‍ബന്ധിതമാക്കി.

മൂന്ന് മേഖല യൂണിയനുകളും പാല്‍വില കൂട്ടുന്ന കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും സാഹചര്യം കൃത്യമായി പഠിച്ച ശേഷം മാത്രം തീരുമാനമെന്ന നിര്‍ദേശം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. 2022 ഡിസംബറിലാണ് സംസ്ഥാനത്ത് അവസാനമായി പാല്‍വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപയാണ് കൂട്ടിയത്. നിലവില്‍ 52 രൂപയ്ക്കാണ് ഒരു ലിറ്റര്‍വില്‍ക്കുന്നത്. പാലിന്റെ ഗുണനിലവാരമനുസരിച്ച് 42 മുതല്‍ 48 രൂപവരെ കര്‍ഷകന് ലഭിക്കും. ദിവസം ശരാശരി 12.6 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ കേരളത്തില്‍നിന്ന് സംഭരിക്കുന്നത്. 

Exit mobile version