കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരുമെന്ന് പ്രഖ്യാപിച്ച് യുണിയനുകള്‍. കഴിയുന്നത്ര വേഗം ശമ്പളം നല്‍കാന്‍ മനേജ്മെന്റിനോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പണിമുടക്കിലേക്ക് നീങ്ങുന്ന കാര്യം പിന്നീട് ആലോചിക്കുമെെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.
തൊഴിലാളി യൂണിയനുകൾ സമരം തുടരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയും മാനേജ്മെൻറ് പ്രതിനിധികളും അംഗീകൃത സംഘടനകളുമായി ചർച്ച നടത്തിയത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കുശേഷം ശമ്പള കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി യൂണിയനുകളെ അറിയിച്ചു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
ശമ്പള വിതരണത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് യൂണിയനുകളുടെ ആവശ്യപ്പെട്ടു.സമരം തുടരാനാണ് തീരുമാനമെന്ന് യൂണിയനുകൾ വ്യക്തമാക്കി. അതേസമയം ബാക്കി ജീവനക്കാരുടെ ശമ്പള വിതരണം ഇന്നുമുതൽ ആരംഭിക്കും. ശമ്പള കാര്യത്തിൽ കോടതി ഇടപെടലും സർക്കാർ ഇടപെടലും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യൂണിയനുകൾ.
English Summary:Minister Antony Raju held talks with KSRTC employees’ organizations
You may also like this video