19 March 2024, Tuesday

Related news

February 24, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
January 20, 2024
January 18, 2024
January 13, 2024
January 11, 2024
January 9, 2024

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകളുമായി മന്ത്രി ആന്റണി രാജു ചർച്ച നടത്തി

Janayugom Webdesk
June 30, 2022 4:20 pm

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരുമെന്ന് പ്രഖ്യാപിച്ച് യുണിയനുകള്‍. കഴിയുന്നത്ര വേഗം ശമ്പളം നല്‍കാന്‍ മനേജ്മെന്റിനോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പണിമുടക്കിലേക്ക് നീങ്ങുന്ന കാര്യം പിന്നീട് ആലോചിക്കുമെെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. 

തൊഴിലാളി യൂണിയനുകൾ സമരം തുടരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയും മാനേജ്മെൻറ് പ്രതിനിധികളും അംഗീകൃത സംഘടനകളുമായി ചർച്ച നടത്തിയത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കുശേഷം ശമ്പള കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി യൂണിയനുകളെ അറിയിച്ചു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

ശമ്പള വിതരണത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് യൂണിയനുകളുടെ ആവശ്യപ്പെട്ടു.സമരം തുടരാനാണ് തീരുമാനമെന്ന് യൂണിയനുകൾ വ്യക്തമാക്കി. അതേസമയം ബാക്കി ജീവനക്കാരുടെ ശമ്പള വിതരണം ഇന്നുമുതൽ ആരംഭിക്കും. ശമ്പള കാര്യത്തിൽ കോടതി ഇടപെടലും സർക്കാർ ഇടപെടലും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യൂണിയനുകൾ.

Eng­lish Summary:Minister Antony Raju held talks with KSRTC employ­ees’ organizations
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.