ആറേഴ് മാസം കൊണ്ട് കെഎസ്ആര്‍ടിസി കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. തിരുവനന്തപുരത്ത് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസി മാറ്റത്തിന്റെ പാതയിലാണെന്നും വരാന്‍ പോകുന്നത് ഗംഭീരമായ പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് മന്ത്രിയായപ്പോള്‍ തന്നെ ആഗ്രഹിച്ചിരുന്നതാണെന്നും ജോലിക്കിടയില്‍ കുഴഞ്ഞു വീണ് മരിക്കുകയും കുഴഞ്ഞു വീണ് ആശുപത്രിയിലാകുകയും ചെയ്യുന്ന ജീവനക്കാര്‍ വേദനയുണ്ടാക്കിയിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മുഴുവന്‍ ജീവനക്കാര്‍ക്കും മെഡിക്കല്‍ പരിശോധന നടത്താനും സ്ത്രീകള്‍ക്ക് അര്‍ബുദ പരിശോധനയടക്കം നടത്താനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.