കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് മന്ത്രി കെ രാജന്‍ ഉന്നയിച്ചത്. കേന്ദ്രത്തിന്റെത് ദുരന്തബാധിതരോടുള്ള ക്രൂരതയാണ്. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ മറ്റ് വഴികള്‍ നോക്കും. തുടര്‍ച്ചയായ അവഗണന രാഷ്ട്രീയമാണെങ്കിലും ദുരന്തബാധിതരോട് ചെയ്യരുത്.
കേരളം ചോദിക്കുന്നത് അവകാശമാണെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഇന്ന് വൈകീട്ടാണ് ചടങ്ങ്. റവന്യൂമന്ത്രി കെ രാജന്‍ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സംസ്ഥാന മന്ത്രിമാര്‍, പ്രിയങ്കാഗാന്ധി എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.