പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ മാറ്റത്തിന് വഴിതുറന്നെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വെള്ളിയാകുളം യൂ.പി സ്കൂളിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നാടിന്‍റെ ശോഭനമായ ഭാവി മുന്നില്‍കണ്ടുകൊണ്ടുള്ള സര്‍ക്കാരിന്‍റെ ക്രിയാത്മക ഇടപെടലിലൂടെയാണ് സ്കൂളുകള്‍ക്ക് ഹൈടെക് സൗകര്യങ്ങള്‍ ലഭ്യമാക്കിയത്. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഇതിന് പിന്തുണയേകിയപ്പോള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്-മന്ത്രി പറഞ്ഞു.
വെള്ളിയാകുളം യൂ.പി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇരുനില കെട്ടിടത്തിൽ 10 മുറികളാണുള്ളത്.
ചടങ്ങില്‍ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീൺ ജി. പണിക്കർ, സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷരായ മിനി ലെനിൻ, സ്വപന മനോജ്, വി. എസ് സുരേഷ് കുമാർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ. മുകുന്ദൻ, മിനി ബിജു, കില പ്രൊജക്റ്റ് എഞ്ചിനീയർ എ.എൽ. ഷഹ്നാസ്, സ്കൂൾ ഹെഡ്മാസ്റ്റർ സി. ഉദയകുമാർ, പഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
English Summary : minister p prasad on public education system change in kerala
You may also like this video :